തിരുവനന്തപുരം:ഇരുചക്രവാഹനമോടിക്കുന്നവര്‍ മാത്രമല്ല പിന്‍സീറ്റിലിരിക്കുന്നവരും ഇനി മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്കി.
അതേപോലെ കാര്‍ യാത്രക്കാര്‍ക്കും കര്‍ശന നിര്‍ദേശങ്ങളുണ്ട്. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബല്‍റ്റ് നിര്‍ബന്ധമായി ധരിച്ചിരിക്കണം.നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹന ഉദ്യോഗസ്ഥരും ശക്തമായ പരിശോധന നടത്തണമെന്നും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമീഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്കിയ കത്തില്‍ വ്യക്തമാക്കി.ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും കത്തില്‍പറയുന്നു.