ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു. രാജ്കുമാറിനെ മരിച്ചശേഷമാണ് പീരുമേട് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അനന്ദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.ആശുപത്രിയിലെത്തുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലുമായിട്ടുണ്ടാവുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും ആശുപത്രി സൂപ്രണ്ട് പറയുന്നു.രാജ്കുമാര്‍ ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
അതേസമയം കസ്റ്റഡിമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.കൂടുതല്‍ പോലീസുകാരെ ഇനിയും അറസ്റ്റ് ചെയ്‌തേക്കും.