ന്യൂഡല്‍ഹി:ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് നാഥനില്ലാതിരിക്കെ താല്‍ക്കാലിക അധ്യക്ഷപദവി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കളുടെ അഭ്യര്‍ത്ഥന സോണിയാഗാന്ധി തള്ളിക്കളഞ്ഞു.അധ്യക്ഷപദവി സ്വകീകരിക്കാനാവില്ലെന്നു സോണിയാ ഗാന്ധി വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.ഒരിക്കല്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന താന്‍ താല്കാലികമായി ആ പദവി ഏറ്റെടുക്കില്ലെന്നും സോണിയ അറിയിച്ചു.
കര്‍ണ്ണാടകത്തിനു പിന്നാലെ ഗോവയിലും കനത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സോണിയാഗാന്ധിയോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത്.അധ്യക്ഷ പദവിയില്‍ തുടരാന്‍ രാഹുല്‍ ഗാന്ധിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യവും സോണിയ തള്ളിക്കളഞ്ഞു.
72 കാരിയായ സോണിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതും പദവികള്‍ ഏറ്റെടുക്കുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനുള്ള കാരണമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.