ബംഗളൂരു:കര്‍ണ്ണാടകയില്‍ തുലാസിലായ ഭരണം ഏതു വിധേനയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് -ജെഡിഎസ് നേതൃത്വം ശ്രമം തുടരവെ ഒരു വിമത എംഎല്‍എ രാജി പിന്‍വലിക്കാമെന്ന് അറിയിച്ചു.വിമത കോണ്‍ഗ്രസ് എംഎല്‍എ ടി ബി നാഗരാജാണ് രാജി പിന്‍വലിക്കാമെന്ന് നേതാക്കളെ അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാമെന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും ഡി.കെ ശിവകുമാര്‍ അറിയിച്ചു.
അതേസമയം,വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുപോവാനാണ് കുമാരസ്വാമിയുടെ ശ്രമമെന്ന് ബി എസ് യെദ്യൂരപ്പ ആരോപിച്ചു. മുംബൈയില്‍ ഡികെ ശിവകുമാറിനെ കാണാന്‍ പോലും തയ്യാറാവാതിരുന്ന പത്ത് വിമതരെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷ നേതാക്കള്‍ക്കില്ല. ബംഗളൂരുവിലുള്ളവരെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാനാണ് കുമാരസ്വാമിയും ഡികെ ശിവകുമാറുമടക്കം ശ്രമിക്കുന്നത്.വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതിനു പിന്നാലെ ഒരു വിമതനെ തിരികെയെത്തിക്കാനായത് കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പിന് ആശ്വാസമാവുകയാണ്.