ഡല്‍ഹി:നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.ഒരുമാസം മുമ്പ് രാഹുല്‍ ഗാന്ധിക്കയച്ച് രാജിക്കത്ത് സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെ നാളായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയാണ് നവ്ജോത് സിംഗ് സിദ്ദുവിന്റെ രാജിയിലേക്കു നയിച്ചതെന്നാണ് വിവരം.
മന്ത്രിസഭയില്‍ അഴിച്ചു പണി നടന്നപ്പോള്‍ സിദ്ദു കൈകാര്യം ചെയ്തിരുന്ന ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അമരീന്ദര്‍ സിങ് ഏറ്റെടുത്തിരുന്നു.തദ്ദേശ ഭരണ വകുപ്പിന് പകരം വൈദ്യുത പാരമ്പര്യേതര ഊര്‍ജ വകുപ്പാണ് നല്‍കിയത്.സിദ്ദുവിന്റെ ഭാര്യക്ക് അമൃത്‌സറില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുളള ഭിന്നത പുറത്താവുന്നത്. അമരീന്ദര്‍ സിംഗിനെതിരെ പരോക്ഷമായി സിദ്ദു വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.ഇതേത്തുടര്‍ന്ന് സിദ്ദുവിനെതിരെ അമരീന്ദര്‍ രംഗത്തെത്തി.തന്നെ സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ നവജ്യോത് സിങ് സിദ്ദു ആഗ്രഹിക്കുന്നുണ്ടാവുമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.