ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറിനെ തിരൂര്‍ ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെതിരെ നടപടിയെടുത്തത്.
നേരത്തേ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്റ് ചെയ്തിരുന്നു.താല്‍ക്കാലിക വാര്‍ഡനായ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തു.
നെടുങ്കണ്ടം സ്റ്റേഷനില്‍ മര്‍ദനത്തിനിരയായ രാജ്കുമാറിനെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ജയിലില്‍ പ്രവേശിപ്പിച്ചത്. രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായത് മേലുദ്യോഗസ്ഥരെ അറിയിക്കാഞ്ഞതും വിദഗ്ദ്ധ ചികിത്സ നിഷേധിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.