ദില്ലി:കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് തന്റെ വിചിത്രമായ വാദമുന്നയിച്ചത്. ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും എംപി പറയുന്നു.താന്‍ ആയുര്‍വേദ ചിക്കന്‍ കഴിച്ചിട്ടുണ്ടെന്നും സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ആയുര്‍വേദ മുട്ട കഴിക്കാമെന്നും സഞ്ജയ് റാവത്ത് പറയുന്നു.
നന്ദുര്‍ബാര്‍ എന്ന പ്രദേശത്തെ ആദിവാസികള്‍ തനിക്ക് ആയുര്‍വേദിക് ചിക്കന്‍ നല്‍കിയെന്നും എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുംവിധമാണ് അവര്‍ ആയുര്‍വേദ കോഴിയെ വളര്‍ത്തുന്നതെന്നും റാവത്ത് പറഞ്ഞു.