ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ വിശ്വാസപ്രമേയ ചര്‍ച്ച ഇന്നു തന്നെ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് കത്തു നല്കിവോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്നാണ് ബിജെപിയുടെ ആവശ്യം.രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. ഇവര്‍ സഭയില്‍ എത്തില്ലെന്ന് നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു.നിയമസഭാ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം ഒരു കോണ്‍ഗ്രസ് എംഎല്‍എയെ റിസോര്‍ട്ടില്‍ നിന്നും കാണാതായി.ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ എംഎല്‍എ അനാരോഗ്യം കാരണം വിട്ടുനില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.