സോന്‍ഭദ്ര:ഉത്തര്‍ പ്രദേശില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വെടി വെപ്പില്‍ പത്തുപേര്‍ മരിച്ച സോന്‍ഭദ്രയിലേക്കു പോവുകയായിരുന്ന പ്രിയങ്കാ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മിര്‍സാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിരിക്കയാണ്.അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്ന് യുപി പൊലീസ് അറിയിച്ചു.
ഭൂമി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷത്തിലും വെടിവെപ്പിലും 10 പേര് കൊല്ലപ്പെട്ടത്.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇവിടെ അക്രമത്തിനിരയായവരെ ആശ്വസിപ്പിക്കാനാണ് പ്രിയങ്ക എത്തിയത്. എന്നാല്‍ പൊലീസ് തടഞ്ഞതോടെ റോഡിലിരുന്ന പ്രതിഷേധിച്ച പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.