തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.കൊല്ലത്ത് ആലപ്പാടും കൊച്ചിയിലെ ചെല്ലാനത്തും കമ്പനിപ്പടി ഭാഗങ്ങളിലും മലപ്പുറത്ത് വിവിധയിടങ്ങളിലും കടലേറ്റത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കൊല്ലത്ത് കടലില്‍പ്പോയ വള്ളം തകര്‍ന്ന് മൂന്നുപേരെ കാണാതായി. രണ്ടു മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു. വിഴിഞ്ഞത്തു നിന്നും മല്‍സ്യബന്ധത്തിനു പോയി കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കൊല്ലത്ത് ആലപ്പാട് 50 മീറ്ററോളം കടല്‍ ഉള്ളിലേക്കു കയറി.ഇവിടെ പുനരധിവാസം ആവശ്യപ്പെട്ട് തീരദേശവാസികള്‍ റോഡ് ഉപരോധിക്കുകയാണപത്തനംതിട്ട ജില്ലയിലുടനീളം മഴ തിമിര്‍ത്തു പെയ്യുകയാണ്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കി.കര്‍ക്കിടകമാസ പൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പമ്പാ നദി നിറഞ്ഞു കവിഞ്ഞ് കടകളില്‍ വെള്ളം കയറി.പമ്പയില്‍ ഇറങ്ങരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. മാവൂര്‍ റോഡ് വന്‍ ഗതാഗതക്കുരുക്കിലായി.കണ്ണൂര്‍ സര്‍വ്വകലാ ശാലയും പ രിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. വീടുകളില്‍ മലിനജലം കയറി. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ജലനിരപ്പുയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.