ബംഗളൂരു:കര്‍ണ്ണാടകയില്‍ ഇന്നും ഒന്നും സംഭവിച്ചില്ല. വിശ്വാസ വേട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അറിയിച്ചെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചില്ല. തിങ്കളാഴ്ച തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. വിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ച തിങ്കളാഴ്ച പൂര്‍ത്തിയാക്കി വിശ്വാസവോട്ടെടുപ്പ് തേടാമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു.തിങ്കളാഴ്ച 11 മണിയ്ക്ക് സഭ വീണ്ടും ചേരും.
വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയിരുന്നില്ല.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണര്‍ ഇടപെടുന്നതെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചത്.
അതേസമയം വിപ്പ് നല്‍കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും സുപ്രീം കോടതിയെ സമീപിച്ചു.വിപ്പ് സംബന്ധിച്ച കോടതിവിധിയില്‍ വ്യക്തത വേണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.