തിരുവനന്തപുരം:കേരളത്തിലെ ക്യാംപസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ക്യാംപസുകളില്‍ പെരുമാറ്റച്ചട്ടം വേണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. യൂണിവേഴ്സിറ്റി കോളജില്‍ നടന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം.
യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. കോളജിലെ സംഘര്‍ഷവും കത്തിക്കുത്തും പ്രതികള്‍ക്കെതിരെ ഉയര്‍ന്ന പരീക്ഷാക്രമക്കേടുള്പ്പെടെയുള്ള ആരോപണങ്ങളിലും ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.