കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കടയടപ്പ് സമരം നടത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സമരം.
ജിഎസ്ടി പിന്‍വലിക്കുക , റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനഃരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.