മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയിലെ എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി
മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. യുവതിയുടെ പരാതിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ജാമ്യവ്യവസ്ഥയനുസരിച്ച് ബിനോയ് ഇന്ന് മുംബൈ ഓഷിവാരാ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.കഴിഞ്ഞ തവണ ഹാജരാകാനെത്തിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്കു രക്തസാമ്പിള്‍ നല്‍കിയില്ല. ഈ ആഴ്ച രക്തസാമ്പിളുകള്‍ എടുക്കണമെന്നായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ ഹര്‍ജി നല്കിയ സാഹചര്യത്തില്‍ രക്തസാമ്പിള്‍ നല്കാന് ബിനോയ് തയ്യാറാകുമോയെന്നറിയില്ല.