തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിക്കാരുടെ ഭവന സന്ദര്‍ശനങ്ങളില്‍നിന്നും ഇക്കാര്യം മനസ്സിലായതായി കോടിയേരി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം ഇടതുപക്ഷം ഭക്തര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സിപിഎം തുടങ്ങിയ ഗൃഹസന്ദര്‍ശന പരിപാടിയില്‍ ശബരിമല വിഷയമാണു നിറഞ്ഞു നിന്നത്. ജനങ്ങളുടെ മനസിലിരിപ്പറിയാനാണ് ഗൃഹസന്ദര്‍ശനം. ഇന്നലെ കോടിയേരിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ പാര്‍ട്ടിക്കാരുടെ വീടുകളിള്‍ കയറിയിറങ്ങി. എന്നാല്‍ മിക്കയിടത്തും ശബരിമല വിഷയം കൈകാര്യം ചെയ്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. കടുത്ത ഇടതുപക്ഷക്കാരുടെ വീടുകളില്‍ നിന്നുപോലും പാര്‍ട്ടിക്കെതിരായ വികാരമുണ്ടായത് ശബരിമല വിഷയമാണെന്ന തിരിച്ചറിവാണ് നേതാക്കള്‍ക്കുണ്ടായത്.