ലോസാഞ്ചല്‍സ്: അമേരിക്കന്‍ മോജലിന്റെ ലൈംഗീക പീഡനക്കേസില്‍ യുവന്റസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറ്റവിമുക്തനായി. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും തെളിവുകളില്ലാത്തതിനാല്‍ റൊണാള്‍ഡോയ്ക്കെതിരെ നടപടിയെടുക്കില്ലെന്നും ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.
ഒരു വര്‍ഷം മുന്‍പ് അമേരിക്കന്‍ മോഡലായ കാതറിന് മയോര്‍ഗയാണ് റൊണാള്‍ഡോയ്ക്കെതിരെ ലൈംഗികപീഡനം ആരോപിച്ചത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് കാതറിന് ആരോപിച്ചത്.എന്നാല്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബനധമായിരുന്നെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.
Home INTERNATIONAL ആരോപണങ്ങള്‍ക്ക് തെളിവില്ല;ലൈംഗീക പീഡനക്കേസില്‍ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുണ്ടാവില്ല