തൃശ്ശൂര്‍:കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ.രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങാനിരുന്നത് വിവാദമായപ്പോള്‍ മുല്ലപ്പള്ളിയുടെ നിലപാട് നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയുള്ള നടപടിയാണെന്ന് അനില അക്കര പറഞ്ഞു.കെപിസിസി യോഗത്തില്‍ എംഎല്‍എമാരെ ക്ഷണിക്കാറില്ല.തൃശൂരില്‍ ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ തളര്‍ത്തി.മുല്ലപ്പള്ളിക്ക് ഫേസ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാമെന്നും അനില്‍ അക്കര തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടിഎന്‍ പ്രതാപനായിരുന്നു തൃശൂര്‍ ഡിസിസി പ്രസിഡന്റ്. പ്രതാപന് എംപിയായതോടെയാണ് തൃശൂരിന് ഡിസിസി പ്രസിഡന്റില്ലാതായത്. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന് ഏറ്റെടുക്കണമെന്നും അനില്‍അക്കര പറഞ്ഞു.