കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വടംവലിക്ക് യുഡിഎഫ് പരിഹാരം കണ്ടു.ആദ്യടേമില്‍ ജോസ് കെ മാണി വിഭാഗത്തിന് പ്രഡിഡന്റ് സ്ഥാനം നല്‍കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചത് പിജെ ജോസഫ് അനുസരിച്ചു.ആദ്യ എട്ടുമാസം ജോസ് കെ മാണി വിഭാഗത്തിനും പിന്നീടുള്ള ആറുമാസം പി ജെ ജോസഫ് വിഭാഗത്തിനും നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനമായത്.
യുഡിഎഫ് ധാരണ അനുസരിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെയാണ് ആദ്യം ഇടഞ്ഞു നിന്ന ജോസഫ് വഴങ്ങിയത്. ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ആദ്യ ടേമില്‍ പ്രസിഡന്റാകുക.