ആലപ്പുഴ:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍.ആലപ്പുഴ ജില്ലാക്കമ്മറ്റി ഓഫീസിന്റെ മതിലിലാണ് ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.സിപിഐ മാര്‍ച്ചിനിടെ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ കാനത്തിന്റെ നിലപാട് വിമര്‍ശനങ്ങള്‍ക്കിട യാക്കിയിരിക്കെയാണ് പോസ്റ്ററും പതിച്ചിരിക്കുന്നത്.
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചാണ് പോസ്റ്റര്‍.അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. എല്‍ദോ എബ്രഹാമിന് മര്‍ദനമേറ്റ സംഭവത്തില്‍ കാനം നടത്തിയ പ്രതികരണമാണ് പാര്‍ട്ടിയില്‍ അതൃപ്തിക്കിടയാക്കിയത്. ”അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്.ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാര്‍ട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ”. എന്നാണ് ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം കാനം രാജേന്ദ്രന് പറഞ്ഞത്. എന്നാല്‍ സമരം നടത്തിയത് കാനത്തിന്റെ അറിവോടെയാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.