തൃശൂര്‍:പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ്മ 88 അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.1996ല്‍ ‘ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എഴുത്തച്ഛന്,ആശാന് പുരസ്കാരങ്ങളുഗ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്.
1930 ഡിസംബര്‍ 27 ന് തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ കൃഷ്ണന് നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂര്‍ രവിവര്‍മ്മ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആറ്റൂര്‍ മദ്രാസ് പ്രസിഡന്‍സി കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് തുടങ്ങി പ്രമുഖ കോളജുകളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. ശ്രീദേവിയാണ് ഭാര്യ.ആറ്റൂരിന്റെ മകന് വിദേശത്തായതിനാല്‍ സംസ്കാരച്ചടങ്ങുകള്‍ പിന്നീട് നടക്കും.