തിരുവനന്തപുരം:അമ്പൂരിയില്‍ രാഖിയുടെ കൊലപാതകം വളരെ ആസൂത്രിതതമായി നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കാറില്‍ വച്ച് രാഖിയുടെ കഴുത്ത് ഞെരിച്ച ബോധം കെടുത്തിയത് അഖിലാണ്. തുടര്‍ന്ന് രാഹുലും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം നടത്തുന്നതിനു മുന്‍പ് തന്നെ പ്രതികള്‍ മൃതദേഹം മൂടാനുള്ള കുഴിയെടുത്തെന്നും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ഷങ്ങളായി രാഖിയുമായി അടുപ്പമുണ്ടായിരുന്നു എന്നും വിവാഹിതരായിരുന്നു എന്നും അഖില്‍ സമ്മതിച്ചു.മറ്റൊരു വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ രാഖി നിരന്തരമായി ആത്മഹത്യാഭീഷണി മുഴക്കുകയും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കൊലപാതകത്തില്‍ പങ്കില്ലെങ്കിലും അച്ഛന് മണിയന് കുഴിയെടുക്കാന്‍ സഹായിച്ചെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഖിലിന്റെ അച്ഛന് മണിയന് വീട്ടില്‍ കുഴി വെട്ടുന്നത് കണ്ടെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കൊലപാതകത്തില്‍ മണിയന്റെ പങ്കും പോലീസ് അന്വേഷിക്കും. കൊലപാതകത്തിനുശേഷം ദില്ലിയിലേക്കു പോയ അഖിലിനെ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് അറസറ്റ് ചെയ്തത്. അഖിലിന്റെ സഹോദരന് രാഹുലിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.