ദില്ലി:കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ വരെ ലഭിക്കും.പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. നേരത്തേ രാജ്യ സഭയും ബില്ല് പാസാക്കിയിരുന്നു.രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ല് നിയമമാവും.കുട്ടികളെ ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയരാക്കുന്നവര്‍ക്ക് പിഴ ശിക്ഷയും 20 വര്‍ഷം തടവു ശിക്ഷ മുതല്‍ വധശിക്ഷവരെ ലഭിക്കുമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.ഇരയാകുന്നത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്ന വ്യത്യാസമില്ലാതെയാണ് ശിക്ഷ നടപ്പാക്കുക.
കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളര്‍ച്ചയ്ക്കായി ഹോര്‍മോണും മറ്റും കുത്തിവയ്ക്കുന്നതും പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.