ഉപ്പളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് കാസര്‍ഗോഡ് ആവേശോജ്വലമായ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു.
മോദിക്കും പിണറായിക്കുമുള്ള ശക്തമായ താക്കീതാണ് പടയൊരുക്കമെന്നും കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് എ.കെ ആന്റണി പറഞ്ഞു.
കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.പി.തങ്കച്ചന്, സി.പി.ജോ, കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.