ഉന്നാവോ: ഉന്നാവോ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടക്കേസില്‍
അന്വേഷണത്തിന്റെ ഭാഗമായി കുല്‍ദീപ് സെന്‍ഗാര്‍ എംഎല്‍എയുടെ വീട്ടിലടക്കം പതിനേഴ് ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.സെന്‍ഗാറിന്റെ ഉന്നാവോയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ അന്വേഷണ സംഘത്തിന് നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായാണ് വിവരം. വാഹനാപകടം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ബിജെപി എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വീടുകളിലും റെയ്ഡ് നടത്തി.
ട്രക്ക് ഡ്രൈവറെയും ക്ലിനറേയും സിബിഐ ചോദ്യം ചെയ്തിരുന്നു.ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുല്‍ദീപ്‌സിംഗ് സെന്‍ഗാറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും സിബിഐ വീണ്ടും ചോദ്യം ചെയ്യും. അതേ സമയം ന്യുമോണിയ ബാധിച്ച ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.