ദില്ലി:ഉന്നാവ് പെണ്‍കുട്ടിയെ ചികില്‍സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയിലേക്കു മാറ്റണമെന്ന സുപ്രീംകോടതി.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. നിലവില്‍ ലക്‌നൗവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചിരുന്നു.
പെണ്‍കുട്ടിയുടെ അഭിഭാഷകനേയും ദില്ലിയിലേക്കു മാറ്റണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ഇരുവരേയും എയര്‍ലിഫ്റ്റ് ചെയ്യാനാണ് കോടതി നിര്‍ദേശം.