തിരുവനന്തപുരം:എസ്എഫ്ഐക്കാര്‍ ഉഹപ്പെട്ട് പരീക്ഷാത്തട്ടിപ്പില്‍ പിഎസ് സിയുടെ ഭാഗത്തുനിന്നും വീഴചയുണ്ടായിട്ടില്ലെന്ന് ചെയര്മാന് എംകെ സക്കീര്‍.പിഎസ്സിയുടെ വിശ്വാസ്യത തകര്ന്നിട്ടിലെന്നും പരീക്ഷ നടന്നതുമായി ബന്ധപ്പെട്ട് ഇന്‍വിജിലേറ്റര്‍മാര്‍ അപാകതയൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശിവരഞ്ജിത്തിന് ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങള്‍ വന്നിരുന്നു. പരീക്ഷ നടന്ന ഒന്നേകാല്‍ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങള്‍ വന്നത്. പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ വിഷയം പൊലീസ് അന്വേഷിക്കുമെന്നും എംകെ സക്കീര്‍ പറഞ്ഞു. ഹാളില്‍ ഉണ്ടായിരുന്ന 22 ഉദ്യോഗാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം നടന്ന എല്ലാ പരീക്ഷകളുടെയും ആദ്യത്തെ നൂറു റാങ്കുകാരുടെ മൊബൈല്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കാന്‍ തീരുമാനിച്ചതായും പിഎസ് സി ചെയര്മാന് പറഞ്ഞു.തല്ക്കാലം ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമോ അയക്കില്ലെന്നും എംകെ സക്കീര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവുമാണ് പരീക്ഷാത്തട്ടിപ്പ് നടത്തിയതിന് പിഎസ് സി ലിസ്റ്റില്‍ നിന്നും പുറത്തായത്.ഇവരെ പിഎസ് സി പരീക്ഷയെഴുതുന്നതില്‍ നിന്നും എന്നേക്കുമായി വിലക്കിയിട്ടുമുണ്ട്.പോലീസ് പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാ്ങ്കും നസീമിന് 28-ാം റാങ്കുമായിരുന്നു.