തിരുവനന്തപുരം: കാറിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.മുഖ്യമന്ത്രിയുെട ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നതിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. മദ്യപിച്ചുവെന്നതിന് സാക്ഷിമൊഴികള്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി.