കൊച്ചി:കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കി. എഫ്‌സിസി സന്യാസ സഭയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പുറത്താക്കല്‍ നടപടിയെ നിയമപരമായി നേരിടുമെന്നും സിസറ്റര്‍ ലൂസി പ്രതികരിച്ചു.
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് സഭ സിസ്റ്റര്‍ ലൂസിക്കുനേരെ തിരിഞ്ഞത്.സുപ്പീരിയറിന്റെ അനുമതി ഇല്ലാതെ കാര്‍ വാങ്ങി.പുസ്തകം പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കി ദാരിദ്ര്യവ്രതം ലംഘിച്ചു,മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി,ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ ചുരീദാര്‍ ധരിച്ച് സമൂഹമാധ്യമങ്ങളില്‍ ചിത്രം ഇട്ടു, തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരായ പ്രധാന ആരോപണങ്ങള്‍.സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി രാത്രി വൈകി മുറിയിലെത്തുന്നു, അനുമതി ഇല്ലാതെ വനിത മാധ്യമ പ്രവര്‍ത്തകയെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചെന്നും മറ്റുമുള്ള ആരോപണവുമുണ്ട്. പല തവണ സിസ്റ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന നിലപാടില്‍ സിസ്റ്റര്‍ ലൂസി ഉറച്ചു നില്‍ക്കുകയായിരുന്നു.