തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക്
സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിട നിര്‍മാണത്തിനാണ് സാധുത നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കാനും ധാരണയായി. എന്നാല്‍ മറ്റ് ഉപജീവന മാര്‍ഗമില്ലെങ്കില്‍ കെട്ടിടം ഉടമകള്‍ക്ക് തിരിച്ചു നല്‍കും. ഇടുക്കി ജില്ലയിലെ കര്‍ഷകരും ചെറുകിടവ്യാപാരികളും ഏറെനാളായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കൈവശക്കാരന് മറ്റൊരിടത്തും ഭൂമി പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 15 സെന്റിലധികം ഭൂമിയുണ്ടെങ്കില്‍ ഉടമകള്‍ക്ക് പാട്ടത്തിന് നല്‍കാം. 1964ലെ ഭൂനിയമപ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുക.