വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി.വലിയ മണ്ണിടിച്ചിലുണ്ടായത് തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ലയങ്ങളാണ് ഇവിടെയുള്ളത്.ഇവിടെ ഒരു പള്ളിയും അമ്പലവും മണ്ണിനടിയിലായതായി പറയപ്പെടുന്നു.കനത്ത മഴയും മണ്ണിടിച്ചിലും കാരണം പ്രദേശത്തേയ്ക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല.പുത്തുമലയിലേക്കെത്താനുള്ള റോഡുകളും തകര്‍ന്നനിലയിലാണ്.സൈന്യവും ദുരന്തനിവാരണ സേനയും സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.
ഹാരിസണ്‍ പ്ലാന്റേഷന്റെ കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് ലയങ്ങളില്‍ താമസിക്കുന്നത്. ഒരു ഇരുനില വീട് പൂര്‍ണമായി തകര്‍ന്ന് നിലംപതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തുണ്ടായ അപകടത്തിന്റെ പൂര്‍ണമായ വിവരം ഇപ്പോഴും ലഭ്യമായിട്ടില്ലെന്ന് സി കെ ശശീന്ദ്രന് എംഎല്‍എ പറഞ്ഞു. ഏഴോളം ആളുകളെ ഇവിടെനിന്നും ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ടെന്നാണറിയുന്നത്.