തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.14ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ചിലയിടങ്ങളില്‍ വീണ്ടും മഴ കനത്തു.ആലപ്പുഴയില്‍ മടവീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. എസി റോഡ് വെള്ളത്തിലാണ്.കുട്ടനാട്ടുകാര്‍ പ്രളയ ഭീതിയിലാണ് കഴിയുന്നത്.