ദില്ലി:വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര.യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്.
വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി.ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് അഗര്‍വാള്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
പുല്‍വാമാ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്-21 വിമാനം വിമാനം തകര്‍ന്നാണ് പാകിസ്ഥാന്റെ പിടിയിലായത്.1949 ലെ ജനീവ കരാര്‍ പ്രകാരം നയതന്ത്ര ഇടപെടലിലൂടെ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു.