തിരുവനന്തപുരം:വിഴിഞ്ഞത്തുനിന്നും മല്‍സ്യബന്ധനത്തിനു പോയ ബോട്ട് മറഞ്ഞ് ഒരാള്‍ മരിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുല്‍ റഹ്മാന് 47 ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.ശക്തമായ തിരയില്‍ ബോട്ട്.ബോട്ടില്‍ നാലു പേരുണ്ടായിരുന്നു.മൂന്നുപേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരയ്ക്കെത്തിച്ചു.
വെളുപ്പിനെ മൂന്നുമണിക്ക് രക്ഷപ്പെട്ടവര്‍ കരയ്ക്കെത്തിയശേഷമാണ് അബ്ദുള്‍ റഹ്മാനെ കാണാതായ വിവരമറിഞ്ഞത്.രാവിലെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കൊല്ലംകോട്ഭാഗത്ത് കടലില്‍ നിന്നും കണ്ടെത്തി.
