തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 103 ആയി.ഇന്ന് 7 മുതദേഹങ്ങള്‍ കണ്ടെടുത്ത കവളപ്പാറയില്‍ മാത്രം 30 മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെ കണ്ടെത്താനുണ്ടത്. എന്നാല്‍ വയനാട്ടിലെ പുത്തുമലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തെരച്ചില്‍ ഫലം കണ്ടില്ല.മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയാണ്പുത്തു മലയില്‍ ഇന്ന് തെരച്ചില്‍ നടത്തിയതെങ്കിലും ആരെയും കണ്ടെ ത്താനായില്ല. ഇനി ഏഴുപേരെയാണ് പുത്തുമലയില്‍ നിന്നും കണ്ടെത്തേണ്ടത്.
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.