തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മഴ കുറഞ്ഞു.ഒരാഴ്ചത്തേക്ക് മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ട്.അതേസമയം മഴ നാശം വിതച്ച ദുരന്തഭൂമികളില്‍ ഇപ്പോഴും കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മലപ്പുറത്തെ കവളപ്പാറയില്‍ നിന്നും രണ്ടു മൃതദേഹം കൂടി കണ്ടെടുത്തു.ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 35 ആയി.ഇനിയും 24 പേരെക്കൂടി കണ്ടെത്താനുണ്ട്.പന്ത്രണ്ടു മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ .വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്ന് വൈകീട്ട് കവളപ്പാറയിലെത്തും. ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും.
പുത്തു മലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും തെരച്ചില്‍ ഫലം കണ്ടില്ല.10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.ഇനി 7 പേരെ ഇവിടെനിന്നും കണ്ടെത്താനുണ്ട്.ഇന്നലെ പ്രത്യേകപരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.പ്രദേശത്താകെ ചെളി നിറഞ്ഞതിനാല്‍ രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്.