ദുബായ്: ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദുബായ് എയര്‍ പോട്ടില്‍ ഉജ്ജ്വല സ്വീകരണം. യു.എ.ഇ.യിലെ ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
പുലര്‍ച്ച 3 മണിക്കാണ് ദുബായില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ കാത്ത് അര്‍ധരാത്രി മുതല്‍ എയര്‍പോട്ടില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ തിരക്കായിരുന്നു.
ഉമ്മന്‍ ചാണ്ടിയെ മുന്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം.ജി. പുഷ്പക്കരന്റേയും, ഇന്‍കാസ് യു.എ.ഇ.കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെയും നേതൃത്വത്തിലാണ് എയര്‍ പോട്ടില്‍ സ്വീകരണമൊരുക്കിയത്.