കൊൽക്കത്ത : ബംഗാളിൽ ബി ജെ പിയുടെ വളർച്ചയ്ക്ക് കാരണം മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിലപാടുകളും രാഷ്ട്രീയവുമാണ് എന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗദരി.പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മമതയുടെ ശ്രമങ്ങൾ വഴിവച്ചത് ബി ജെ പിയുടെ വളർച്ചയ്ക്കാണ് .ഇടതുപക്ഷത്തേയും കോൺഗ്രസിനെയും ഇല്ലാതാക്കാൻ മമത ശ്രമിച്ചു .ഫലത്തിൽ ത്രിണമൂൽ വിരുദ്ധരായ വോട്ടർമാർ മുഴുവനും ബി ജെ പിയോടൊപ്പം ചേർന്നു.എക്കാലത്തും മമതയുടെ കടുത്ത വിമർശകനാണ് അധീർ .
മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപൂരിൽ നിന്നും അഞ്ചു തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആളാണ് അധീർ ചൗദരി.കോൺഗ്രസ് പ്രസിഡന്റായി സോണിയ തിരിച്ചെത്തിയ ശേഷമുള്ള ബംഗാൾ നേതാവിന്റെ പ്രതികരണം ശ്രദ്ധേയമാണ് .മമതയുമായി വർഷങ്ങളായി നല്ല ബന്ധം സൂക്ഷിക്കുന്ന സോണിയ ദേശീയ തലത്തിലും സംസ്ഥാനത്തും തൃണമൂലുമായി കൂടുതൽ കൈകോർക്കാവുന്ന സാഹചര്യം മുന്നിൽക്കണ്ടാണ് അധീറിന്റെ കടന്നാക്രമണം .
42 സീറ്റിൽ 18 എണ്ണം നേടി ബി ജെ പി വലിയൊരു മുന്നേറ്റമാണ് ബംഗാളിൽ ഇക്കുറി നടത്തിയത് തൃണമൂലാകട്ടെ 34 ൽ നിന്നും 22 ലെത്തി.കോൺഗ്രസ്സ് രണ്ടു സീറ്റു നേടി .സി പി എമ്മിന് ഒരു സീറ്റുപോലും നേടാനായില്ല .