ന്യൂഡല്‍ഹി:ഐഎന്‍എക്സ് മീഡിയ കേസില്‍ ചോദ്യം ചെയ്യാനായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം മടങ്ങി. ചിദംബരം വീട്ടിലില്ലാത്തതിനാലാണ് സംഘം മടങ്ങിയത്. ഇന്നലെ അര്‍ധരാത്രിയിലും മൂന്നു തവണ സിബിഐ ചിദംബരത്തിന്റെ വീട്ടിലെത്തി മടങ്ങിയിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയശേഷമാണ് സംഘം മടങ്ങിയത്.
സുപ്രീംകോടതിയെ സമീപിക്കും വരെ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ചിദംബരം അഭിഭാഷകര്‍ മുഖേന സിബിഐക്ക് കത്തയച്ചിരുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 10.30 ന് സുപ്രീംകോടതി പരിഗണിക്കും.
ഐഎന്‍ എകസ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയയോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം തുടങ്ങിയത്.