പാലക്കാട്:ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗീകാതിക്രമ പരാതിയെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാക്കമ്മറ്റി.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാക്കമ്മറ്റിയിലാണ് നിര്‍ദേശം വന്നത്. സസ്പെന്ഷന് കാലയളവില്‍ പികെ ശശി മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ജില്ലാക്കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു.അടുത്ത സംസ്ഥാനക്കമ്മറ്റിയില്‍ നിര്‍ദേശം പരിഗണിക്കും.
2018 നവംബര്‍ 26 നാണ് പികെ ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടി ജില്ലാക്കമ്മറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയില്‍ സസ്പെന്ഷന് കാലാവധി അവസാനിച്ചിരുന്നു.