ന്യൂഡൽഹി: ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി എല്ലാ പൗരന്മാരോടും ആരോഗ്യവും ശരീരക്ഷമതയും സംരക്ഷിക്കാൻ അഭ്യർത്ഥിക്കുകയും ഫിറ്റ്നസ് പ്രചാരണത്തിന് ഒരു ബഹുജന പ്രസ്ഥാനത്തിന്റെ രൂപം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. നല്ല ആരോഗ്യത്തിന്റെയും ശാരീരികക്ഷമതയുടെയും പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോഡി, വർഷങ്ങളായി നമ്മുടെ ജീവിതശൈലി മോശമായി മാറിയതെങ്ങനെയെന്നും അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പങ്കുവെച്ചു.ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി സ്റ്റേഡിയം കോംപ്ലക്‌സിൽ ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടക്കം കുറിക്കുന്ന വേളയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .
ഫിറ്റ് ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്