ആലപ്പുഴ:അറുപത്തി ഏഴാമത് നെഹ്ട്രു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് കിരീടം.ആദ്യ നെഹ്റു ട്രോഫി മത്സരത്തിലെ വിജയികളായ നടുഭാഗം ചുണ്ടന് 67വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കിരീടമണിയുന്നത്.യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടന് രണ്ടാംസ്ഥാനവും പോലീസ് ബോട്ട് ക്ലബ് വക കാരിച്ചാല്‍ ചുണ്ടന് മൂന്നാം സ്ഥാനവും ലഭിച്ചു.
ആദ്യമായി നടക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയനും നെഹ്റു ട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കാര്‍ കേരളത്തിലെ പ്രളയബാധിതര്‍ക്ക് പിന്തുണയറിയിച്ചു.
കാരിച്ചാല്‍ ചുണ്ടന്(പൊലീസ് ബോട്ട് ക്ലബ്ബ്)ചമ്പക്കുളം ചുണ്ടന്( യുബിസി കൈനകരി)ദേവസ് ചുണ്ടന് ( എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബ് കുമരകം)നടുഭാഗം ചുണ്ടന് ( പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബ്)എന്നീ ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ നെഹ്റു ട്രോഫിക്കായി മല്‍സരിച്ചത്.