തൃശൂര്‍: നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിടെക് ബിരുദധാരിയാണ് ലക്ഷ്മി.കൃഷി ഏറെ ഇഷ്ടപ്പെടുന്നയാളാണ് അനൂപ് ചന്ദ്രന്‍. ലക്ഷ്മിയും കാര്‍ഷിക രംഗത്ത് സജീവമാണ്.ഇഷ്ടങ്ങളിലെ സമാനതയാണ് ഇരുവരേയും അടുപ്പിച്ചത്.
മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം ‘ബ്ലാക്കി’ലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിലെത്തിയത്. ഇതിനകം അറുപതോളം സിനിമകളില്‍ അഭിനയിച്ച അനൂപ് ചന്ദ്രന്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മല്‍സരാര്‍ത്ഥിയായിരുന്നു. ബിഗ്‌ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്ന ബഷീര്‍ ബക്ഷിയും കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.