കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോസ് ടോം.ഏഴംഗസമിതിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്.നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന് അറിയിച്ചിരുന്നു. കുടുംബത്തില്‍ നിന്നും ആരും സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനമെന്നും ചാഴിക്കാടന് പറഞ്ഞിരുന്നു. നിഷാ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പൊതു വികാരം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലുണ്ടായെങ്കിലും പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന പിജെ ജോസഫിന്റെ നിലപാട് യുഡിഎഫും കണക്കിലെടുക്കുകയായിരുന്നു.നിഷയ്ക്ക് ജയസാധ്യതയില്ലെന്ന് പിജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.നിഷയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.