തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച് കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസിനെ വെട്ടിലാക്കി വിവരാവകാശരേഖ.അപകടദിവസം മ്യൂസിയം, രാജ്ഭവന്‍ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശരേഖ പറയുന്നു.മ്യൂസിയം ഭാഗത്ത് നാലും രാജ്ഭവന്‍ ഭാഗത്ത് പന്ത്രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇതില്‍ ഫിക്സഡ് ക്യാമറ ഉള്‍പ്പടെ ഉണ്ട് എന്ന് വിശദമായി തന്നെ പോലീസ് വ്യക്തമാക്കുന്നു. ഇവിടങ്ങളിലെ ക്യാമറകള്‍ അപകടസമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് പോലീസ് നേരത്തേ പറഞ്ഞിരുന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ലഭിച്ചിരിക്കുന്ന മറുപടി തെളിയിക്കുന്നത് അപകടസമയത്ത് മ്യൂസിയം റോഡിലേയും മറ്റും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ്.കാര്‍ ഓടുന്നതും മറ്റും ഈ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുമുണ്ടാവും. ഇത് സമയത്ത് പരിശോധിക്കാതെയാണ് ക്യാമറ കേടാണെന്നും മറ്റും പറഞ്ഞ് പോലീസ് ഒത്തു കളി നടത്തിയതെന്നാണ് സംശയം.