തീരദേശ നിയമം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടതിടെ ഫ്ലാറ്റ് നിവാസികളായ ആയിരത്തി ഇരുന്നൂറോളം പേരുടെ തുടർ ജീവിതം ആശങ്കയിലായി .ഈ മാസം ഇരുപതാം തിയതിയോടെ പൊളിച്ചു മാറ്റണം എന്ന സുപ്രീം കോടതി ഉത്തരവ് എങ്ങനെ നടപ്പിലാക്കും എന്ന ആശങ്കയിലാണ് ഭരണകൂടം. ഒഴിയണം എന്നാവശ്യപ്പെട്ടു ഫ്ലാറ്റ് നിവാസികൾക്ക്‌ നൽകിയ നോട്ടീസ് പ്രകാരമുള്ള സമയം നാളെയാണ് അവസാനിക്കുന്നത് .ഫ്ലാറ്റ് നിവാസികൾ നഗരസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സമരം നടത്തുകയാണ് . സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരട് ഫ്ളാറ്റിലെ നിവാസികളെ അനുഭാവപൂർവ്വം സർക്കാർ പരിഗണിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട് .പുനരധിവാസം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണയുണ്ടാക്കണം എന്നും കോടിയേരി പറയുന്നു .ഫ്ലാറ്റുകളിൽ നിന്നും ആളുകളെ ബലം പ്രയോഗിച്ചു നീക്കില്ല എന്ന് നഗരസഭയും പറയുന്നു .കോൺഗ്രസ്സും സി പി എമ്മും ഫ്ലാറ്റ് നിവാസികൾക്ക്‌ അനുകൂലമാണ് .വരും ദിവസങ്ങളിൽ രാഷ്ട്രീയ നേതൃത്വം പൊളിക്കാൻ കോടതി നിർദ്ദേശിച്ച ഫ്ലാറ്റുകൾ സന്ദർശിക്കുകയും നിവാസികളോട് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്യും .