പി എസ് സിക്ക് മുൻപിൽ കഴിഞ്ഞ പത്തൊൻപതു ദിവസമായി നടക്കുന്ന സമരം വിജയത്തിലേക്ക് .കെ എ എസ് പരീക്ഷകൾക്കും ഇനി മേൽ മലയാളം ഭാഷയിൽ ചോദ്യങ്ങൾ ലഭ്യമാക്കാൻ തത്വത്തിൽ തീരുമാനമായി .ഭാഷാ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ അനുകൂല നിലപാടാണ് പരിഹാരത്തിലേക്കു വഴി തുറന്നത്.എന്നാൽ പരീക്ഷ മലയാളത്തിലാക്കുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്ന് സമരനേതാക്കൾ പറഞ്ഞു .വിഷയത്തിൽ അനുകൂലനിലപാടാണെന്നു പി എസ് സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു എന്നാൽ ചോദ്യം തയ്യാറാക്കുന്ന അധ്യാപകരെ തയ്യാറാക്കാൻ സമയം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു .