തിരുവനന്തപുരം: തീരദേശനിയമം പാലിക്കാതെ നിർമ്മിച്ച മരട് ഫ്ലാറ്റുസമുച്ഛയങ്ങൾ പൊളിച്ചുമാറ്റണം എന്ന കോടതിവിധിയെ അനുകൂലിച്ച് വി എസ് അച്യുതാനന്ദൻ രംഗത്ത്. കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതൃത്വം മരട് ഫ്ലാറ്റുടമകൾക്ക് പിന്തുണ നൽകാൻ ഓടിനടക്കുന്നതിനിടെയാണ് വി എസ്സിന്റെ വിരുദ്ധ നിലപാട്. സുപ്രീംകോടതി വിധി നടപ്പിലാക്കണം.വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നിയമ നടപടി എടുക്കണം. ഫ്ലാറ്റു നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിക്കണം എന്ന സുപ്രീം കോടതിവിധി നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് എന്നും വി എസ് പറഞ്ഞു.