എടത്വ: ചലഞ്ച് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുട്ടാര്‍ കൈതത്തോട് വാട്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് കൈതത്തോട് ജലോത്സവത്തിന്റെ ഫൈനലില്‍ വെപ്പ് എ ഗ്രേഡ് മുട്ടാര്‍ ബിബിസി ബോട്ട് ക്ലബ്ബിന്റെ ആദിത്യന് വിനോദ് ക്യാപ്റ്റനായ അമ്പലക്കടവന് ജേതാവായി. കൊച്ചുമോന് തായംകരി ക്യാപ്റ്റനായ പുന്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചെത്തിക്കാടന്‍ രണ്ടാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി എ ഗ്രേഡ് മുട്ടാര്‍ ബിബിസിയുടെ ജെറി മാമ്മൂട്ടില്‍ ക്യാപ്റ്റനായ മാമ്മൂടന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ ജോണ്സണ് ഡേവിഡ് ക്യാപ്റ്റനായ മേപ്പാടം ബോട്ട് ക്ലബിന്റ ദാനിയേല്‍ ഒന്നാം സ്ഥാനവും വളഞ്ഞ വട്ടം ബോട്ട് ക്ലബിന്റെ ജോംസി ക്യാപ്റ്റനായ കുറുപ്പുപറമ്പന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് ബി ഗ്രേഡ് മത്സരത്തില്‍ പ്രീയദര്‍ശിനി ബോട്ട് ക്ലബിന്റെ പിജി കരിപ്പുഴ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജലോത്സവം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉത്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ രാജു അധ്യക്ഷത വഹിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മാത്യു ഇ. ശ്രാമ്പിക്കലിനെ കൊടിക്കുന്നില്‍ സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജോസഫ് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്യു വര്‍ഗീസ്, ബൈജു കെ ആറുപറ, ശോഭ മോഹന്‍ദാസ്, മാത്തുക്കുട്ടി ഈപ്പന്, ജയാ സത്യന്, ഡി. ജോസഫ്, ബാബു വലിയവീടന്‍, ജലോല്സവകമ്മറ്റി ചെയര്മാന് തോമസുകുട്ടി മാത്യു, ജനറല്‍ കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, വര്‍ക്കിംഗ് ചെയര്മാന് സിജോയ് ചാക്കോ, ക്ലബ് പ്രസിഡന്റ് കെ.കെ. തോമസ്, കെ.കെ. പ്രസന്നന്, ഷാജി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.