ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും കെ മുരളീധരൻ മത്സരിച്ചു വിജയിച്ചതാണ് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പിന്റെ സാഹചര്യം സൃഷ്ടിച്ചത് .വളരെയധികം വേദനയോടെയാണ് വട്ടിയൂർക്കാവ് വിട്ടതെന്ന് മുരളി പറയുന്നു .രാഷ്ട്രീയ അഭയം തന്നത് വട്ടിയൂർക്കാവാണ് .സ്വന്തം കുടുംബത്തിൽ നിന്നും ആരും വട്ടിയൂർക്കാവിൽ മത്സരിക്കുന്നില്ല എന്ന് മുരളി പറഞ്ഞു .പദ്‌മജ മത്സരിക്കുകയാണെങ്കിൽ കുടുംബ വാഴ്ച എന്ന ആക്ഷേപം ഉണ്ടാകും .വട്ടിയൂർക്കാവിൽ തനിക്കു പ്രത്യേകിച്ച് നോമിനിയൊന്നുമില്ലെന്നും മുരളി പറയുന്നു .

രാഷ്ട്രീയപരമായി ആകെ നഷ്ടക്കച്ചവടമാണ് ലോക്‌സഭാ പ്രവേശനത്തോട് കൂടി മുരളിക്ക് ഉണ്ടായിരിക്കുന്നത് .ഒരുപക്ഷെ കേരളത്തിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി പോലും ആയേക്കാമായിരുന്ന മുരളി എടുത്തു ചാടി വാടകരയിലേക്കു പോയത് രാഷ്ട്രീയ നിരീക്ഷകർ മണ്ടത്തരമായാണ് കാണുന്നത് .മോദിയുടെ പതനവും കേന്ദ്രത്തിൽ ഒരു കോൺഗ്രസ് മന്ത്രിസഭയൊക്കെ അദ്ദേഹം സ്വപ്നം കണ്ടിരിക്കാം .അങ്ങനെ എങ്കിൽ ജയിച്ചവരിൽ ഏറ്റവും സീനിയർ ആയ മുൻ കെ പി സി സി അധ്യക്ഷൻ എന്ന നിലയിൽ ഒരു മന്ത്രിസ്ഥാനം കിട്ടിയേനെ .എം പി എന്ന നിലയിൽ തരൂരോ പ്രേമചന്ദ്രനെയോ പോലെയൊന്നും ശോഭിക്കാനും അദ്ദേഹത്തിനാകും എന്ന് തോന്നുന്നില്ല .ആകെ സമാധാനം ജയിച്ചു, എം പി ആയി എന്നുള്ളതാണ് .