മുൻമരമത്ത് സെക്രട്ടറി ടി ഓ സുരാജിനെ വിശദമായ ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം .മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ സൂരജ് നടത്തിയ പരാമർശങ്ങളാണ് വിജിലൻസിനെ കൂടുതൽ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത് . പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ നടത്തിയ അഴിമതി , കരാറുകാരോടുള്ള വഴിവിട്ട അടുപ്പം,മുന്മന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് വിജിലൻസ് ആരായാൻ ഉദ്ദേശിക്കുന്നത് .
അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ നേരിടാൻ പാലാരിവട്ടം മേൽപ്പാല അഴിമതി കേസിനെ ഫലപ്രദമായി ജനങ്ങൾക്ക് മുൻപിൽ ഉന്നയിക്കാനാണ് എൽ ഡി എഫ് തീരുമാനം .വരും ദിവസങ്ങളിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യും എന്നത് തീർച്ചയാണ് .അതിനു മുന്നോടിയായാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യുന്നത് .മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും സംശയത്തിന്റെ നിഴലിൽ നിർത്താനാകും എൽ ഡി എഫ് ശ്രമം .